Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banana Prices

Alappuzha

കു​തി​ച്ചു​യ​ർ​ന്ന് നേ​ന്ത്ര​പ്പ​ഴ വി​ല

ആ​ല​പ്പു​ഴ: ഓ​ണം വി​പ​ണി​യി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വി​ഭ​വ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ നേ​ന്ത്ര​പ്പ​ഴം ആ​വ​ശ്യ​മാ​ണ്. ഓ​ണ​ച്ച​ന്ത​ക​ൾ സ​ജീ​വ​മാ​കു​ന്ന​തി​നു മു​ൻ​പു​ത​ന്നെ സം​സ്ഥാ​ന​ത്തെ വി​പ​ണി​യി​ൽ നേ​ന്ത്ര​പ്പ​ഴ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. പ​ഴു​പ്പി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ ഗു​ണ​മേ​ന്മ​യു​ള്ള നേ​ന്ത്ര​ക്കാ​യ​യു​ടെ ല​ഭ്യ​ത വി​പ​ണി​യി​ൽ കു​റ​ഞ്ഞ​താ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. കാ​യ​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ മൊ​ത്ത​വി​പ​ണി​യി​ൽ നേ​ന്ത്ര​ക്കാ​യ കി​ലോ​യ്ക്ക് 50 രൂ​പ​യും ചി​ല്ല​റ വി​പ​ണി​യി​ൽ 60 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ മാ​ത്രം മൊ​ത്ത​വി​പ​ണി​യി​ൽ കി​ലോ​യ്ക്ക് 13 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച് മേ​യ് മാ​സ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്. കേ​ര​ള​ത്തി​ലെ വി​പ​ണി​ക​ളി​ലേ​ക്ക് പ്ര​ധാ​ന​മാ​യും ത​മി​ഴ്നാ​ട്ടി​ലെ സ​ത്യ​മം​ഗ​ല​ത്തു നി​ന്നാ​ണ് നേ​ന്ത്ര​ക്കാ​യ എ​ത്തു​ന്ന​ത്.

ഓ​ണ​ക്കാ​ലം അ​ടു​ത്തെ​ത്തി​നി​ൽ​ക്കേ ചി​പ്സ് നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളും വ​ൻ​കി​ട വി​പ​ണി​ക​ളും നേ​ന്ത്ര​ക്കാ​യ്ക്കാ​യി പ​ര​ക്കം പാ​യു​ക​യാ​ണ്. നേ​ന്ത്ര​പ്പ​ഴ​വി​ല കു​തി​ച്ചു​യ​രു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രെ സം​ബ​ന്ധി​ച്ച് വ​ലി​യ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. നേ​ന്ത്ര​പ്പ​ഴം വ​ര​വ് കു​റ​യു​ക​യും ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ക​യും ചെ​യ്യു​ന്ന​തു വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല ഇ​നി​യും ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

Latest News

Corehub Up